Connect with us

National

മന്ത്രിയാക്കാത്തതില്‍ വിഷമമില്ല; മുരളീധരന്റെ അനുഭവ സമ്പത്ത് കേരളത്തിന് ഗുണം ചെയ്യും: കണ്ണന്താനം

Published

|

Last Updated

കൊച്ചി: രണ്ടാം മോദി മന്ത്രിസഭയില്‍ തന്നെ അംഗമാക്കാത്തതില്‍ വിഷമമൊന്നും ഇല്ലെന്ന് മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി മുരളീധരന്‍ അനുഭവ സമ്പത്തും കഴിവുമുള്ളയാളാണ്. താന്‍ മന്ത്രിയായിരുന്ന 18 മാസ കാലയളവില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. പുതിയ മന്ത്രി ആ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പുണ്ട്. കണ്ണന്താനം പറഞ്ഞു.

മന്ത്രിമാരെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് പ്രധാന മന്ത്രിയാണ്. മുതിര്‍ന്ന നേതാവായ മുരളീധരനെ മന്ത്രിയാക്കിയത് വളരെ നല്ല കാര്യമാണ്. അദ്ദേഹത്തിന്റെ അനുഭവ പരിചയം കേരളത്തിന് ഏറെ ഗുണം ചെയ്യും. കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമാക്കി വലിയ അവസരം നല്‍കിയതിന് പ്രധാന മന്ത്രിയോട് നന്ദിയുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

---- facebook comment plugin here -----

Latest