Connect with us

National

വീണ്ടും മുഖ്താർ അബ്ബാസ് നഖ്‌വി; മോദി മന്ത്രിസഭയിലെ മുസ്‌ലിം മുഖം

Published

|

Last Updated

ന്യൂഡൽഹി: ഒന്നാം മോദി മന്ത്രിസഭയിലെ മുസ്‌ലിം മുഖമായ മുഖ്താർ അബ്ബാസ് നഖ്‌വി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. 61 കാരനായ ബി ജെ പി നേതാവ് സ്ഥാനമൊഴിഞ്ഞ മന്ത്രിസഭയിൽ ന്യൂനപക്ഷകാര്യ മന്ത്രിയായിരുന്നു. ഇത്തവണയും ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നഖ്‌വിക്ക് ഇതേ വകുപ്പ് തന്നെ ലഭിക്കും.

വിദ്യാർഥി കാലം തൊട്ട് രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നഖ്‌വി 1986ലാണ് ബി ജെ പിയിൽ അംഗമാകുന്നത്. ജനതാ പാർട്ടിയുടെ യുവജന വിഭാഗമായ യുവജനതയിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായത്. അടിയന്തരാവസ്ഥ കാലത്ത് തന്റെ 17ാം വയസ്സിൽ ജയിൽവാസം അനുഭവിച്ചു. 1992 മുതൽ 1997വരെ യുവമോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു. 1998ൽ ആദ്യമായി ലോക്‌സഭയിലെത്തിയ നഖ്‌വി വാജ്പയി മന്ത്രിസഭയിൽ വാർത്താ വിതരണ സഹമന്ത്രിയായി. പാർലിമെന്ററി കാര്യ വകുപ്പിന്റെ അധിക ചുമതലയും ലഭിച്ചു.

---- facebook comment plugin here -----

Latest