Connect with us

National

രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്; സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ചര്‍ച്ചയാകും

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. വൈകീട്ട് അഞ്ചിനു ചേരുന്ന യോഗത്തില്‍ ജി എസ് ടി നികുതി ലഘൂകരണവും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളും ഉള്‍പ്പടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയുണ്ടാകും. വിവിധ മന്ത്രാലയങ്ങളുടെ നൂറു ദിന കര്‍മപരിപാടികള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കും.

വ്യാഴാഴ്ചയാണ് രണ്ടാം മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 58 മന്ത്രിമാരാണ് സര്‍ക്കാറില്‍ നിലവിലുള്ളത്. ഇതില്‍ 24 പേര്‍ കാബിനറ്റ് ്മന്ത്രിമാരാണ്.