Connect with us

National

ആവശ്യപ്പെട്ടത് രണ്ട് മന്ത്രി സ്ഥാനം, നല്‍കാമെന്നേറ്റത് ഒന്നു മാത്രം; മന്ത്രിസഭയിലേക്കില്ലെന്ന് ജെ ഡി (യു)

Published

|

Last Updated


ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയില്‍ തങ്ങളുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ജനതാദള്‍ (യു). ബി ജെ പി തങ്ങള്‍ക്ക് നല്‍കാമെന്നേറ്റ മന്ത്രിമാരുടെ എണ്ണം കുറഞ്ഞതില്‍ പ്രതിഷേധിച്ചാണിത്. മന്ത്രിസഭയില്‍ ചേരേണ്ടെന്നാണ് തങ്ങളുടെ തീരുമാനമെന്ന് പാര്‍ട്ടി വക്താവ് പവന്‍ വര്‍മ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. രണ്ട് മന്ത്രി സ്ഥാനമാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ലഭിച്ചത് ഒന്നു മാത്രമാണ്. വാഗ്ദാനം ചെയ്യപ്പെട്ട വകുപ്പുകളുടെ കാര്യത്തിലും പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലും എന്‍ ഡി എയില്‍ തുടരുമെന്ന് പവന്‍ വര്‍മ പറഞ്ഞു. വിഷയത്തില്‍
ബി ജെ പി ഇതേവരെ പ്രതികരിച്ചിട്ടില്ല.

മോദിയുടെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയിലും ജെ ഡി (യു) പങ്കാളിയായിരുന്നില്ല. 2017ല്‍ ബി ജെ പിയുടെ സഖ്യ കക്ഷിയായെങ്കിലും സര്‍ക്കാറിന്റെ ഭാഗമാകേണ്ടെന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. കുമാര്‍

Latest