Connect with us

Kerala

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ തുടരും: മായാവതി

Published

|

Last Updated

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമം തുടരുന്നതിനിടെ സര്‍ക്കാറിനുള്ള പിന്തുണ ആവര്‍ത്തിച്ച് ബി എസ് പി അധ്യക്ഷ മായാവതി. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്ന് മായാവതി പറഞ്ഞിരുന്നു.
വര്‍ഗീയ ജാതീയ ശക്തികള്‍ക്കെതിരായ നിലപാട് ഞങ്ങള്‍ തുടരുക തന്നെ ചെയ്യും. ഇതിനായി കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള എല്ലാ പിന്തുണയും തുടര്‍ന്നും നല്‍കാനാണ് തീരുമാനം.

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാറിന് രണ്ട് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി എം എല്‍ എമാരുടേയും നാല് സ്വതന്ത്ര എം എല്‍ എമാരുടെ പിന്തുണയുമാണ് ഉള്ളത്. മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 114 എം എല്‍ എമാരാണ് കോണ്‍ഗ്രസിനുള്ളത്. ബി ജെ പിക്ക് 109 എം എല്‍ എമാരാണുള്ളത്.
സര്‍ക്കാറില്‍ മറ്റുപദവികളൊന്നും ഇല്ലെങ്കില്‍ പോലും കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കാനാണ് ഞങ്ങളുടെ തീരുമാനമെന്ന് ബി.എസ്.പി എം എല്‍ എ ഗൗതവും പറഞ്ഞു.

 

---- facebook comment plugin here -----

Latest