Connect with us

Kerala

കോഴിക്കോട്ട് എത്തുന്ന ട്രാന്‍സ് വിമന് താമസിക്കാന്‍ വീടൊരുക്കി സര്‍ക്കാര്‍

Published

|

Last Updated

കോഴിക്കോട്: ജില്ലയിലെത്തുന്ന ട്രാന്‍സ് വിമന് അന്തിയുറങ്ങാന്‍ ഒരു ഇടം നേടി ഇനി തെരുവില്‍ അലയേണ്ടതില്ല. ഭക്ഷണമുള്‍പ്പെടെ എല്ലാ സൗകര്യവുമുള്ള ഇരുനില വീട്ടില്‍ ഒരു പൈസ പോലും നല്‍കാതെ സുരക്ഷിതമായി തമസിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കികഴിഞ്ഞു. സാമൂഹിക നീതി വകുപ്പിന്റെ “മഴവില്ല്” പദ്ധതിയുടെ ഭാഗമായി ഫാറൂഖ് കോളജിന് സമീപമാണ് ഷോര്‍ട്ട് സ്‌റ്റേ ഹോം സജ്ജമാക്കിയത്. ജൂണ്‍ 10നകം ഇത് പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടക്കും.

കുടുംബങ്ങളില്‍നിന്ന് ഒറ്റപ്പെട്ട് കഴിയുന്നവരാണ് ഭൂരിഭാഗം ട്രാന്‍സ് വുമണും. ഒരു ജോലി കണ്ടെത്തുന്നതുവരെ താമസിക്കാന്‍ സ്ഥലം കിട്ടാതെ ബുദ്ധിമുട്ടുന്നവരുമുണ്ട്. 25 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഈ കെട്ടിടത്തില്‍ ഉള്ളത്. മൂന്ന് മാസംവരെ ഇവിടെ താമസിക്കാം. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി പ്രവര്‍ത്തിക്കുന്ന പുനര്‍ജനി കള്‍ചറല്‍ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല .

മാനേജര്‍, രണ്ട് കെയര്‍ ടേക്കര്‍, പാചക തൊഴിലാളി തുടങ്ങി ഏഴ് ട്രാന്‍സ് വുമണ്‍സിനും ഇവിടെ ജോലിനല്‍കും. ഈ തസ്തികകളിലെ നിയമനത്തിന് അടുത്ത ആഴ്ച ഇന്റര്‍വ്യൂ നടത്തും. കുടുംബശ്രീ ഉള്‍പ്പെടെയുള്ള കൂട്ടായ്മകളുമായി സഹകരിച്ച് ഈ വീട്ടില്‍ ട്രാന്‍സ് വുമണിനായി പരിശീലന ക്ലാസുകള്‍ നടത്താനും ആലോചനയുണ്ട്.

---- facebook comment plugin here -----

Latest