Connect with us

Techno

ക്വാല്‍ക്കോമും ലെനോവോയും ചേര്‍ന്ന് 5ജി ലാപ്‌ടോപ്പ് പുറത്തിറക്കുന്നു

Published

|

Last Updated

ക്വാല്‍ക്കോമും ലെനോവോയും ചേര്‍ന്ന് ആദ്യത്തെ സ്‌നാപ്പ്ഡ്രാഗണ്‍ ഉപയോഗിച്ചുള്ള ലാപ്‌ടോപ്പ് പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. Project Limitless എന്ന് ഇരു കമ്പനികളും വിശേഷിപ്പിച്ച 5ജി കണക്റ്റിവിറ്റി ലഭ്യമാകുന്ന ലാപ്‌ടോപ്പ് 7nm പ്ലാറ്റഫോം ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

ക്വാല്‍ക്കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 8സിഎക്‌സ് കമ്പ്യൂട്ട് പ്ലാറ്റ്‌ഫോമിലാണ് ഈ ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത്. 4ജി യും 5ജിയും ലഭ്യമാകുന്ന തരത്തിലാണ് ഇത് രൂപകല്‍പന ചെയ്തിട്ടുള്ളത്. Qualcomm Adreno 680 GPU യുവും Qualcomm Kryo 495 CPU യും സംയോജിപ്പിച്ചുകൊണ്ടുള്ള ഈ ലാപ്‌ടോപ്പില്‍ കൂടുതല്‍ ബാറ്ററി ബാക്കപ്പും കമ്പനി അവകാശപ്പെടുന്നു. Snapdragon X55 5G മോഡമാണ് ഉപയോഗിച്ചിട്ടുള്ളതിനാല്‍ സെക്കന്‍ഡില്‍ 2.5 ജിബി ഡൌണ്‍ലോഡ് സ്പീഡും ഇത് ലഭ്യമാക്കും. Project Limitless വിപണിയിലെത്തുന്ന തിയതിയോ വിലയോ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.

---- facebook comment plugin here -----

Latest