Connect with us

Education

എം ജി ബിരുദപ്രവേശനം; ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Published

|

Last Updated

മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളിലേക്ക് ഏകജാലകം വഴി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. മെയ് 31ന് വൈകീട്ട് അഞ്ചുവരെ ഓപ്ഷനുകൾ പുതുക്കാം. ഓൺലൈൻ അപേക്ഷയിൽ തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ 31ന് വൈകീട്ട് അഞ്ചിനകം തിരുത്തലുകൾ വരുത്താം.

ഉചിതമായ ഓപ്ഷനുകൾ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷകർ ഓപ്ഷൻ നൽകിയിട്ടുള്ള വിവിധ പ്രോഗ്രാമുകളിലെ ഇൻഡക്‌സ് മാർക്കും ട്രയൽ അലോട്ട്‌മെന്റുകളിലെ വിവിധ പ്രോഗ്രാമുകളിലെ ലാസ്റ്റ് റാങ്ക് വിശദാംശങ്ങളും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ക്യാപ് വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇത് പരിശോധിച്ച് ഉചിതമായ ഓപ്ഷനുകൾ പുതുതായി നൽകുകയോ പുനഃക്രമീകരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ഇതിനാവശ്യമായ വിവരങ്ങൾ www.cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഒന്നാം അലോട്ട്‌മെന്റ് ജൂൺ ആറിന് പ്രസിദ്ധീകരിക്കും.