Connect with us

Ongoing News

ബംഗാളില്‍ സി പി എമ്മിന് ബി ജെ പി സഹായം എന്നത് വ്യാജ പ്രചാരണം: സുജന്‍ ചക്രബര്‍ത്തി

Published

|

Last Updated

കൊല്‍ക്കത്ത: ബംഗാളില്‍ സി പി എമ്മിന് ബി ജെ പി സഹായം ലഭിക്കുന്നുവെന്ന് തെറ്റായ പ്രചാരമാണെന്ന് മുതിര്‍ന്ന നേതാവ് സുജന്‍ ചക്രബര്‍ത്തി. തൃണമൂലുകാര്‍ കൈയടക്കിയ സി പി എമ്മിന്റെ ഓഫീസുകല്‍ തിരിച്ചുപിടിക്കുന്നതിന് ബി ജെ പി അടക്കം ആരുടെയും സഹായം പാര്‍ട്ടിക്ക് ലഭിക്കുന്നില്ല.

സി പി എം ഒറ്റക്കാണ് ഓഫീസുകള്‍ തിരിച്ചുപിടിക്കുന്നത്. ഞങ്ങളെ സഹായിക്കുന്നുണ്ടെന്ന് ബി ജെ പി വ്യാജ പ്രചരണം നടത്തുകയാണ്. ഇതേ പ്രചാരണം തൃണമൂലും ഏറ്റെടുക്കുന്നു. സംസ്ഥാനമെമ്പാടും ഞങ്ങള്‍ പാര്‍ട്ടി ഓഫീസുകള്‍ വീണ്ടും തുറന്നുവെന്നത് ശരിയാണ്. ഒരു പാര്‍ട്ടിയുടെയും സഹായമില്ലാതെയാണ് ഞങ്ങള്‍ ഇത് ചെയ്തത്- സുജന്‍ ചക്രബര്‍ത്തി പറഞ്ഞു.

കൂച്ഛ് ബിഹാറിലാണ് പാര്‍ട്ടി ഏറ്റവുമധികം ഓഫീസുകള്‍ തുറന്നത്. കിഴക്കന്‍ മിഡ്‌നാപൂരിലെ മഹിഷണ്ഡലില്‍ ഞങ്ങളുടെ പാര്‍ട്ടി ഓഫീസുകള്‍ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്നു. ഈ മേഖലയില്‍ തൃണമൂല്‍ എം പി ദേവിനായിരുന്നു സ്വാധീനം. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ഒരു സംഘം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസുകള്‍ ഞങ്ങള്‍ക്ക് കൈമാറി. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുബേന്ദു അധികാരി ചൊവ്വാഴ്ച വീണ്ടുമെത്തി ഓഫീസ് തിരിച്ചുപിടിക്കാന്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.