Connect with us

Kerala

ബിജെപി നേതാക്കള്‍ അബ്ദുള്ളക്കുട്ടിയുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിയുമായി ബി ജെ പി നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ച നടത്തിയതായി സൂചന. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേതാക്കളോട് അബ്ദുള്ളക്കുട്ടി വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. പ്രസ്താവനക്കെതിരെ കോണ്‍ഗ്ര് ഇതുവരെ നടപടിയെടുത്തിട്ടില്ല. നടപടി വന്ന ശേഷമായിരിക്കും അബ്ദുള്ളക്കുട്ടി ബിജെപി നേതൃത്വത്തോട് തന്റെ നിലപാട് ്അറിയിക്കുവെന്നാണ് സൂചന.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് അബ്ദുള്ളക്കുട്ടി നടത്തുന്ന മോദി സ്തുതിയെന്ന് വി എം സുധീരന്‍ പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടിയെ എംഎല്‍എയാക്കിയതില്‍ അന്നത്തെ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായി എന്നും വി എം സുധീരന്‍ ആരോപിച്ചിരുന്നു. അതേസമയം അബ്ദുള്ളക്കുട്ടിയുടെ മോദി അനുകൂല ഫേസ്ബുക്ക് പോസ്റ്റിനെ ബി.ജെ.പി സ്വാഗതം ചെയ്തിരുന്നു.ബിജെപിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തയ്യാറാണെങ്കില്‍ പാര്‍ട്ടി അതിന് വഴിയൊരുക്കുമെന്നും ഇക്കാര്യം മേല്‍ഘടകവുമായി ചര്‍ച്ച ചെയ്യുമെന്നും ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ രജ്ഞിത് പറഞ്ഞിരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ വികസന അജണ്ടയുടെ അംഗീകാരമാണെന്നായിരുന്നു മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എപി അബ്ദുല്ലക്കുട്ടി പറഞ്ഞത്.മോദിയെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയന്‍ മൂല്യം അദ്ദേഹം തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു.

Latest