Connect with us

Kerala

മാംസ വില്‍പ്പനക്കായി തവളകളെ പിടികൂടിയ മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: എറണാകുളത്ത് മാംസവില്‍പ്പനക്കായി തവളകളെ പിടികൂടിയ മൂന്നംഗ സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. അറസ്റ്റിലായ മൂന്ന് പേരും പറവൂര്‍ സ്വദേശികളാണ്. രണ്ട് ചാക്ക് മഞ്ഞ തവളകളെയാണ് ഇവര്‍ പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ആലങ്ങാട് പെട്ടിപ്പറമ്പ് സ്വദേശികളായ തോമസ്, മണി, വര്‍ഗീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വടക്കന്‍ പറവൂര്‍ ആലങ്ങാടിന് സമീപത്തുനിന്നാണ് തവളകളെ പിടികൂടുന്നതിനിടെ മൂന്നുപേരും പിടിയിലായത്. പ്രതികള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. പ്രതികളെ പെരുമ്പാവൂര്‍ മജിസ്‌ട്രേറേറിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.