Connect with us

Gulf

ദുബൈ ഹോളി ഖുര്‍ആന്‍; സിറാജിന് ഈ വര്‍ഷവും പുരസ്‌കാരം

Published

|

Last Updated

ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ പരിപാടികളുടെ മികച്ച റിപ്പോര്‍ട്ടിംഗിന് ഈ വര്‍ഷവും സിറാജ് പ്രത്യേക അംഗീകരാത്തിനര്‍ഹമായി. മലയാള പത്രങ്ങളില്‍ സിറാജിന് മാത്രമാണ് അംഗീകാരം.
അവാര്‍ഡ് കമ്മിറ്റിയുടെ മംസറിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന പരിപാടിയില്‍ മീഡിയ ചീഫ് അഹ്മദ് സായിദില്‍ നിന്ന് സിറാജിന്ന് വേണ്ടി ഹംസ സീഫോര്‍ത്ത് അംഗീകാരം ഏറ്റുവാങ്ങി. കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷമായി ശ്രദ്ധേയമായ പല പരിപാടികള്‍ അവാര്‍ഡ് കമ്മിറ്റി നടത്തിവരുന്നു.

പരിപാടികളുടെ ഭാഗമായി വിവിധ ഭാഷക്കാര്‍ക്കു വേണ്ടിയുള്ള റംസാന്‍ പ്രഭാഷണങ്ങളും അനാഥകളെയും രാജ്യത്തെ പ്രായം ചെന്ന സ്വദേശികളെയും ആദരിക്കലും ഇതില്‍ പ്രധാനമാണ്. റമസാന്‍ തുടക്കം മുതല്‍ നടക്കുന്ന പരിപാടിയില്‍ ഭരണതലത്തിലെ ഉയര്‍ന്ന തസ്തികയിലുള്ളവരും വിവിധ രാജ്യങ്ങളിലെ പണ്ഡിതരുമടക്കം നാനാ തുറയിലുള്ള നിരവധിപേര്‍ സംബന്ധിപ്പിച്ചിരുന്നു.

ഖുര്‍ആന്‍ പാരായണ മത്‌സരം ദുബൈ ചേംബര്‍ ഓഫ് കമേഴ്‌സിലാണ് നടന്നത്. ഇരുപത്തിമൂന്നാമത് സെഷനില്‍ ഇന്ത്യയടക്കം എണ്‍പത്തിനാല് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത വാശിയേറിയ മത്‌സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് ലിബിയയുടെ മുആദ് മഹ്മൂദ് അമീര്‍ ബിന്‍ അഹ്മദാണ്. ഈ വര്‍ഷത്തെ മുസ്‌ലിം വ്യക്തിത്വ പുരസ്‌കാരത്തിന് ദുബൈയിലെ പ്രമുഖ സ്വദേശീ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജുമാ അല്‍ മാജിദാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ദുബൈ ചേംബര്‍ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തില്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ജോതാക്കള്‍ക്കുള്ള സമ്മാനം വിതരണംചെയ്തത.്