Connect with us

National

മന്ത്രിസഭാ രൂപീകരണം: അമിത് ഷാ മന്ത്രിസഭയിലേക്കില്ലെന്ന് സൂചന, കേരളത്തിന് പ്രാതിനിധ്യമുണ്ടാകാന്‍ സാധ്യത

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സഭയില്‍ കേരളത്തില്‍നിന്നും മന്ത്രിയുണ്ടാകുമെന്ന് സൂചന.മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് നരേന്ദ്ര മോദി ഡല്‍ഹിയില്‍ രാജ്‌നാഥ് സിംഗുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടാം എന്‍ഡിഎ സര്‍ക്കാറില്‍ അല്‍ഫോണ്‍സ് കണ്ണന്താനമോ കുമ്മനം രാജശേഖരനോ മന്ത്രിയായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കുമ്മനത്തോട് ബിജെപി നേതൃത്വം ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ബിജെപി നേടിയ വോട്ട് വര്‍ധന കണക്കിലെടുത്ത് കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് കരുതുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള ഇന്ന് പറഞ്ഞിരുന്നു. അതേ സമയം അമിത് ഷാ മന്ത്രിസഭയിലേക്കില്ലെന്നാണ് നിലവിലെ സൂചനകള്‍ . അദ്ദേഹംബിജെപി ദേശീയ അധ്യക്ഷസ്ഥാനത്ത് തുടരും. സുപ്രധാന തിരഞ്ഞെടുപ്പുകള്‍ മുന്നിലുള്ള സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ അമിത് ഷാ വേണമെന്ന വിലയിരുത്തലിലാണ് തീരുമാനം.

നിര്‍മലാ സീതാരാമന്‍ , സമൃതി ഇറാനി , രവിശങ്കര്‍ പ്രസാദ് , ധര്‍മേന്ദ്രന്‍ പ്രസാദ് എന്നിവര്‍ മന്ത്രിസഭയില്‍ തുടരുമെന്നാണ് അറിയുന്നത്. അരുണ്‍ ജയ്റ്റിലിയെ വകുപ്പില്ലാ മന്ത്രിയാക്കാനും നീക്കമുണ്ട്. അനാരോഗ്യത്തെത്തുടര്‍ന്ന് തന്നെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അരുണ്‍ ജെയ്റ്റ്‌ലിയെ വകുപ്പുകളില്ലാത്ത മന്ത്രിയാക്കാന്‍ നീക്കം നടത്തുന്നത്. ഈ ആവശ്യമുന്നയിച്ച് മോദി ജയ്റ്റ്‌ലിയെ ചര്‍ച്ച നടത്തി. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മോദിയെ ഏറെ തുണച്ചയാളാണ് ജയ്റ്റ്‌ലി. അതേ സമയം അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരും.

Latest