Connect with us

Kozhikode

എസ് എസ് എഫ് തര്‍ത്തീൽ‍ കോഴിക്കോട് വീണ്ടും ജേതാക്കൾ

Published

|

Last Updated

പത്തനംതിട്ട: എസ് എസ് എഫ്  സംഘടിപ്പിച്ച സംസ്ഥാന തല ഖുർആൻ പഠന പാരായണ മത്സരത്തിൽ‍ കോഴിക്കോട് ജില്ല ഇത്തവണയും ജേതാക്കളായി.  തർത്തീൽ ഹോളി ഖുർആൻ പ്രിമിയോ ഗ്രാൻ‍ഡ് ഫൈനലിൽ‍ 43 പോയിൻറുകൾ‍ കരസ്ഥമാക്കിയാണ് ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ ഈരാറ്റുപേട്ടയിൽ വച്ച് നടന്ന മത്സരത്തിലും കോഴിക്കോടിനായിരുന്നു ഒന്നാം സ്ഥാനം.

ഖുര്‍ആൻ‍ അവതരണ മാസമായ റമസാനിൽ‍ എസ് എസ് എഫിന്റെ ശ്രദ്ധേയ പദ്ധതികളിലൊന്നായിരുന്നു തര്‍ത്തീൽ‍. യൂണിറ്റ് തലം മുതൽ‍ നിയമാനുസൃത ഖുർആൻ‍ പാരായണം, മനപാഠം, പ്രശ്‌നോത്തരി എന്നീ മത്സരങ്ങൾ ജൂനിയർ‍, സീനിയർ വിഭാഗങ്ങളിലായാണ് നടന്നത്. മനോഹരവും ആകര്‍ഷകവുമായി ഖുർ‍ആൻ‍ പാരായണത്തിന് വേണ്ടി മാത്രം സംഘടിപ്പിക്കപ്പെടുന്ന വേദികൾ‍ ഇതിനകം പൊതുജന ശ്രദ്ധ നേടിയിട്ടുണ്ട്.

26 പോയിൻറ് നേടി മലപ്പുറം ഈസ്റ്റ് ജില്ല രണ്ടും, 24 പോയിന്റുകൾ വീതം നേടി കാസർ‍കോട് തൃശൂർ ജില്ലകൾ‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 6500 യൂണിറ്റുകളിലും ഡിവിഷൻ‍ ജില്ലാ തലങ്ങളിലും മത്സരിച്ച് വിജയിച്ചവരാണ് സംസ്ഥാന മത്സരത്തിന് എത്തിച്ചേർ‍ന്നത്.

 

Latest