Connect with us

Kerala

വര്‍ഗീയതയെ ചെറുക്കുന്നത് ധാര്‍ഷ്ട്യമെങ്കില്‍ അത് തുടരും:മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഇനിയും നിലകൊള്ളും. വര്‍ഗീയതയെ ചെറുക്കുന്നത് ധാര്‍ഷ്ട്യമാണെങ്കില്‍ ഇനിയും ആവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

വര്‍ഗീയ ശക്തികള്‍ കേരളത്തില്‍ ഇളകിയാടി വരികയായിരുന്നു. പഞ്ചപുച്ഛമടക്കി നില്‍ക്കുന്നവരെയാണ് അവര്‍ക്ക് ആവശ്യം. എന്നാല്‍ അര്‍പ്പിതമായ കര്‍ത്തവ്യം അനുസരിച്ച് സര്‍ക്കാരും എല്‍ഡിഎഫും പ്രതിരോധത്തിന് മുന്നില്‍ നിന്നു.ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ധൃതി കാണിച്ചു എന്നാണ് പറയുന്നത്. എന്തു ധൃതിയാണ് സര്‍ക്കാര്‍ കാണിച്ചതെന്നു മുഖ്യമന്ത്രി ചോദിച്ചു. ദര്‍ശനത്തിനു വരുന്ന സ്ത്രീകളെ സര്‍ക്കാരിനു തടയാനാകുമോ? തടഞ്ഞാല്‍ അതു കോടതി അലക്ഷ്യമാകും. ദര്‍ശനത്തിന് വന്ന സ്ത്രീകള്‍ക്ക് അക്രമികളില്‍നിന്നും സംരക്ഷണമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതു കോടതി വിധി മാനിക്കലാണ്.
തിരഞ്ഞെടുപ്പില്‍ ഉണ്ടായത് താല്‍ക്കാലിക തിരിച്ചടിയാണ്. എല്‍ഡിഎഫിനൊപ്പം നിന്ന നല്ലൊരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഈ വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കാനുള്ള സാഹചര്യം യുഡിഎഫിനുണ്ടോയെന്ന് അവര്‍ ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest