Connect with us

Kerala

പെരുന്നാള്‍: സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജൂണ്‍ നാലിനോ അഞ്ചിനോ ചെറിയപെരുന്നാള്‍ ആകുന്നത് കണക്കിലെടുത്താണ് തീരുമാനം. ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കാനായിരുന്നു തീരുമാനം. പ്രവേശനോത്സവം ഉള്‍പ്പെടെ ഇതിനനുസരിച്ച് പുനക്രമീകരിക്കും.

സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷവും കേരള മുസ്ലിം ജമാഅത്തും എസ് വൈ എസും ഉള്‍പ്പെടെ വിവിധ മുസ്‌ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനും നിവേദനവും നല്‍കിയിരുന്നു.

.

Latest