Connect with us

International

യുഎസ് കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍നിന്ന് ഇന്ത്യ പുറത്ത്

Published

|

Last Updated

വാഷിങ്ടണ്‍: യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കി. സ്വിറ്റ്‌സര്‍ലന്‍ഡിനെയും പട്ടികയില്‍നിന്ന് നീക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിലെ ഇന്ത്യയുടെ വളര്‍ച്ച പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്ന് കണ്ടാണ് നടപടി. അതേ സമയം വ്യാപാര യുദ്ധത്തിനിടയിലും ചൈനയെ ലിസ്റ്റില്‍ നിലനിര്‍ത്തിയിട്ടുണ്ട്

.അമേരിക്കയുമായി വ്യാപാര ബന്ധമുള്ള പ്രധാന രാജ്യങ്ങളെയാണ് യുഎസ് കറന്‍സി മോണിറ്ററിങ് ലിസ്റ്റ് ഉള്‍പ്പെടുത്തുക. വിദേശ വിനിമയത്തിലെ ഇന്ത്യന്‍ നയവും പട്ടികയില്‍നിന്ന് പുറത്താകാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷമാണ് ചൈന, ഇന്ത്യ, ജപ്പാന്‍, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ അമേരിക്ക കറന്‍സി മോണിറ്ററിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യയെയും സ്വിറ്റ്‌സര്‍ലന്‍ഡിനെയും പുറത്താക്കിയപ്പോള്‍ ജര്‍മനി, അയര്‍ലന്‍ഡ്, ഇറ്റലി, മലേഷ്യ, വിയറ്റ്‌നാം, സിംഗപ്പൂര്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട പുതിയ രാജ്യങ്ങള്‍.

---- facebook comment plugin here -----

Latest