Connect with us

Kerala

പ്രളയ സെസ് ചുമത്തുന്നത് ജുലൈയിലേക്ക് മാറ്റി

Published

|

Last Updated

തിരുവനന്തപുരം : ഒരു ശതമാനം പ്രളയ സെസ് ചുമത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ ജൂലൈയിലേയ്ക്കു മാറ്റി. ജൂണ്‍ ഒന്നു മുതല്‍ ചുമത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ സെസിനു മേലും നികുതി വരുമെന്നതിനാല്‍ ഇത് ഒഴിവാക്കുന്നതിനായി ജിഎസ്ടി കൗണ്‍സിലിന്റെ വിജ്ഞാപനം ആവശ്യമാണ്.

വിജ്ഞാപനം ഇറങ്ങിയ ശേഷം സെസ് ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സെസ് ചുമത്തല്‍ ജൂലൈയിലേയ്ക്കു മാറ്റിയത്.ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തുമ്പോള്‍ സെസും ഉല്‍പന്ന വിലയും ചേര്‍ത്തുള്ള തുകക്കു മേലായിരിക്കും ജിഎസ്ടി ചുമത്തുകയെന്ന് ഉത്പന്നങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വിലയുയര്‍ത്തുമെന്ന സാഹചര്യത്തിലാണ് തീരുമാനം.

Latest