Connect with us

National

എം എല്‍ എയടക്കം നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബി ജെ പിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പിയിലേക്കുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ലബ്പൂര്‍ എം എല്‍ എ. മുനീറുല്‍ ഇസ്‌ലാം ഉള്‍പ്പടെ നാലു നേതാക്കള്‍ കൂടി ഇന്ന് ബി ജെ പി അംഗത്വം സ്വീകരിച്ചു. മുനീറുല്‍ ഇസ്‌ലാമിനെ കൂടാതെ യുവജന നേതാവ് ഗദാദര്‍ ഹസ്ര, മുഹമ്മദ് ആസിഫ് ഇഖ്ബാല്‍, നിമയ് ദാസ് എന്നിവരാണ് ബി ജെ പിയിലേക്കു കുടിയേറിയത്.

ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബംഗാളിലെ പാര്‍ട്ടി തിരഞ്ഞെടുപ്പ് നിര്‍വഹണ സെല്ലിന്റെ കണ്‍വീനര്‍ മുകുള്‍ റോയി, ബംഗാളിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയ്‌യര്‍ഗിയ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മുനീറുല്‍ ഇസ്‌ലാമിന്റെയും കൂട്ടരുടെയും ബി ജെ പി പ്രവേശം.

നേരത്തെ രണ്ട് തൃണമൂല്‍ എം എല്‍ എമാരും ഒരു സി പി എം എം എല്‍ എയും അറുപതിലധികം കൗണ്‍സിലര്‍മാരും ബി ജെ പിയിലേക്ക് ചേക്കേറിയിരുന്നു.