Connect with us

National

ആന്ധ്രയിലെ കയര്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം

Published

|

Last Updated

കിഴക്കന്‍ ഗോദാവരി: ആന്ധ്ര പ്രദേശില്‍ അന്‍ബജി പേട്ടയിലെ കയര്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപ്പിടിത്തത്തില്‍ ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.

ആളപായമോ പരുക്കോ ഇതേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.