Connect with us

National

യു പിയില്‍ പതിനാലുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കത്തിച്ചു കൊന്നു; ഏഴു പേര്‍ക്കെതിരെ കേസ്

Published

|

Last Updated

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ പതിനാലുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തീയിട്ടുകൊന്ന കേസില്‍ ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ശ്വാസം മുട്ടിയും തീപ്പൊള്ളലേറ്റുമാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി പോലീസ് വ്യക്തമാക്കി. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിനു ശേഷം മാത്രമെ പ്രതികളെ അറസറ്റ് ചെയ്യുകയുള്ളൂ.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുസഫര്‍ നഗറിലാണ് സംഭവം. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന ചെങ്കല്‍ ചൂളക്കു സമീപത്തെ താത്കാലിക ഷെഡിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം ഇഷ്ടികച്ചൂള ഉടമക്കും മറ്റ് ആറു പേര്‍ക്കുമെതിരെ കൂട്ടമാനഭംഗം, കൊലപാതകം, എസ് സി/ എസ് ടി അതിക്രമ വിരുദ്ധ നിയമ പ്രകാരമുള്ള വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

ചില മരുന്നുകള്‍ വാങ്ങാനായി ഗ്രാമത്തില്‍ നിന്ന് അകലെ ഒരു സ്ഥലത്തേക്കു പോയി തിരിച്ചെത്തിയപ്പോഴാണ് കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയതായ വിവരം ലഭിച്ചതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

Latest