Connect with us

National

ബി ജെ പിയിലേക്ക് പോയത് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ഒരു എം എല്‍ എ മാത്രമെന്ന് തൃണമൂല്‍

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തങ്ങളുടെ രണ്ട് എം എല്‍ എമാരും നിരവധി കൗണ്‍സിലര്‍മാരും ബി ജെ പിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയില്‍ സ്വന്തം ഭാഗം വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഒരു എം എല്‍ എയും ഭീഷണിപ്പെടുത്തിയതിന്റെ ഫലമായി ആറ് കൗണ്‍സിലര്‍മാരുമാണ് ബി ജെ പിയിലേക്കു പോയതെന്ന് തൃണമൂല്‍ ഔദ്യോഗിക ട്വിറ്ററില്‍ പറഞ്ഞു. ബി ജെ പിയില്‍ ചേര്‍ന്ന മറ്റ് എം എല്‍ എമാര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ പെട്ടവരല്ല.

തൃണമൂല്‍ എം എല്‍ എമാരായ സുബ്രാന്‍ശു റോയ്, തുഷാര്‍കാന്ത് ഭട്ടാചാര്യ (ബിഷ്ണുപൂര്‍) എന്നിവര്‍ തൃണമൂല്‍ വിട്ട് ബി ജെ പിയില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ബി ജെ പി തിരഞ്ഞെടുപ്പ് നിര്‍വഹണ സെല്ലിന്റെ കണ്‍വീനര്‍ മുകുള്‍ റോയിയുടെ മകനായ സുബ്രാന്‍ശു റോയിയെ പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കിയെന്ന് ആരോപിച്ച് തൃണമൂല്‍ ആറു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. മുകുള്‍ റോയിയുടെ വിശ്വസ്തനായാണ് ഷില്‍ബദ്ര ദത്ത അറിയപ്പെടുന്നത്. മുമ്പ് മമതയുടെ വിശ്വസ്തനായിരുന്ന മകുള്‍ 2017ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ദേവേന്ദ്രയാണ് ബി ജെ പിയിലേക്ക് കൂറുമാറിയ സി പി എം എം എല്‍ എ.

Latest