Connect with us

National

ബംഗാളിലെ തൃണമൂല്‍ സര്‍ക്കാര്‍ 2021നകം നിലംപതിക്കുമെന്ന് ബി ജെ പി നേതാവ്

Published

|

Last Updated

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു വര്‍ഷത്തിനകം നിലംപതിക്കുമെന്ന അവകാശവാദവുമായി ബി ജെ പി നേതാവ് രാഹുല്‍ സിന്‍ഹ. ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിനിടയില്‍ നടക്കുമെന്നാണ് കരുതുന്നതെന്നും നിലവിലെ സര്‍ക്കാര്‍ 2021നു ശേഷം അധികാരത്തില്‍ തുടരില്ലെന്നും സിന്‍ഹ പറഞ്ഞു.

“തൃണമൂലില്‍ വലിയ തോതിലുള്ള അസംതൃപ്തി പ്രകടമാണ്. പോലീസിന്റെയും സി ഐ ഡിയുടെയും സഹായത്തോടെയാണ് തൃണമൂല്‍ ഭരണം നിലനില്‍ക്കുന്നത്. സംസ്ഥാനത്താകമാനം അക്രമം അഴിച്ചുവിടുകയാണ് തൃണമൂല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കു വേണ്ടി പ്രവര്‍ത്തിച്ചവരെല്ലാം അക്രമിക്കപ്പെടുകയാണ്. തൃണമൂലാണ് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയിരുന്നതെങ്കില്‍ സംസ്ഥാനത്ത് രക്തച്ചൊരിച്ചില്‍ തന്നെ ഉണ്ടാകുമായിരുന്നു. അതൊഴിവാക്കാന്‍ ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാതിരിക്കുകയായിരുന്നു. ബി ജെ പിയുടെ വിജയം സംസ്ഥാനത്ത് തെമ്മാടിത്തം കുറയാന്‍ സഹായിച്ചു.”- സിന്‍ഹ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള രണ്ട് എം എല്‍ എമാരും അറുപതോളം കൗണ്‍സിലര്‍മാരും ബി ജെ പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് സിന്‍ഹയുടെ പ്രസ്താവന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 18 സീറ്റുകള്‍ നേടിയപ്പോള്‍ തൃണമൂലിന് 22 കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.

---- facebook comment plugin here -----

Latest