Connect with us

National

അധ്യക്ഷ സ്ഥാനമൊഴിയാന്‍ രാഹുലിനെ അനുവദിക്കില്ല: ഷീല ദീക്ഷിത്

Published

|

Last Updated

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നൊഴിയാന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടിയുടെ ഡല്‍ഹി അധ്യക്ഷ ഷീല ദീക്ഷിത്. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് സ്ഥാനത്തു നിന്ന് മാറാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ദീക്ഷിതിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വം വിലപ്പെട്ടതാണെന്നും പിന്മാറാന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്നും രാഹുലുമായും സഹോദരി പ്രിയങ്കയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ദീക്ഷിത് പറഞ്ഞു. “ആ സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്താനാകില്ല. ഇക്കാര്യത്തില്‍ രാഹുലിന്റെ ആവശ്യം നമ്മള്‍ പരിഗണിക്കേണ്ടതില്ല. തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരില്‍ വിഷമിക്കേണ്ട കാര്യമില്ല. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിനു കീഴിലും നമ്മള്‍ തോറ്റിട്ടുണ്ട്.”-മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായ ദീക്ഷിത് വിശദമാക്കി.