Connect with us

National

അഭ്യൂഹങ്ങള്‍ക്ക് വിരാമം; മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് മമത

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദി പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മറ്റു ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് മമത വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോദിയും മമതയും തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് അരങ്ങേറിയിരുന്നത്. ഈ പശ്ചാത്തലത്തില്‍ മമത സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. മെയ് 30ന് വൈകീട്ട് ഏഴിന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് മോദി വീണ്ടും പ്രധാന മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. കേന്ദ്ര മന്ത്രിമാരും 30ന് സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്.

Latest