Connect with us

Kerala

മോദിയെ പ്രശംസിച്ച് ബിജെപിയിലേക്ക് വിസ കാത്തിരിക്കുകയാണ് അബ്ദുള്ളക്കുട്ടി: എംവി ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച യുഡിഎഫ് നേതാവും മുന്‍ എംഎല്
എയുമായ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. മോദിയെ പുകഴ്ത്തിക്കൊണ്ട് ബിജെപിയിലേക്ക് വിസ കാത്തിരിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്ന് എം വി ജയരാജന്‍ പരിഹസിച്ചു.ഗാന്ധിക്ക് പകരം ഗോഡ്‌സയുടെ മൂല്യങ്ങളാണ് ബിജെപി പിന്തുടരുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ മനസ്സിലിരിപ്പാണ് അബ്ദുള്ളക്കുട്ടിയിലൂടെ പുറത്തുവന്നതെന്നും എം വി ജയരാജന്‍ കുറ്റപ്പെടുത്തി.

ഗാന്ധിയന്‍ മൂല്യങ്ങള്‍ നരേന്ദ്ര മോദിയുടെ ഭരണത്തിലുണ്ടെന്നും ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസിലെ നിയുക്ത എംപിമാരായ കെ മുരളീധരനും ഡീന്‍ കുര്യാക്കോസും രംഗത്തെത്തിയിരുന്നു.

Latest