Connect with us

National

പ്രണബ് ദായെ കാണുന്നത് സന്തോഷകരമായ അനുഭവമെന്ന് മോദി; താങ്കള്‍ കൂടുതല്‍ കരുത്തനാകട്ടെയെന്ന് പ്രണബ്

Published

|

Last Updated

ന്യൂഡല്‍ഹി: സത്യപ്രതിജ്ഞ ചടങ്ങിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ സന്ദര്‍ശിച്ചു.

പ്രണബ് ദായെ കാണുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമായ അനുഭവമാണ്. അദ്ദേഹത്തിന്റെ അറിവും ഉള്‍ക്കാഴ്ചയും സമാനതകളില്ലാത്തതാണ്. രാജ്യത്തിനായി നിരവധി സംഭാവനകള്‍ നല്‍കിയ രാഷ്ട്രതന്ത്രജ്ഞനാണ് അദ്ദേഹമെന്നും കൂടിക്കാഴ്ചയെക്കുറിച്ച് മോദി ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നതായി ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് പ്രണബ് മുഖര്‍ജി കുറിച്ചു. താങ്കളെ കാണുന്നതും സന്തോഷകരമാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഇനി മുന്നോട്ട് പോകും തോറും താങ്കള്‍ കൂടുതല്‍ കരുത്തനാവട്ടെയെന്നും പ്രണബ് ആശംസിച്ചു.

---- facebook comment plugin here -----

Latest