Connect with us

Kerala

ശബരിമല വിഷയം ശരിയായി ജനങ്ങളിലെത്തിക്കാനായില്ല: എല്‍ഡിഎഫ് കണ്‍വീനര്‍

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിനേറ്റ കനത്ത തിരിച്ചടിയേറ്റതിന്റെ കാരണങ്ങള്‍ പഠിക്കുമെന്ന്് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഭരണത്തിലെത്തിയാല്‍ വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരുമെന്ന യുഡിഫ് പ്രഖ്യാപനത്തിന് എത്രത്തോളം വിശ്വാസ്യത ഉണ്ടെന്ന് പറയാന്‍ കഴിയില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

തോല്‍വിയുടെ കാരണം ശബരിമല വിഷയം മാത്രമാണെന്ന് പറയാനാവില്ല. പക്ഷേ ശബരിമല വിഷയം ശരിയായി ജനങ്ങളില്‍ എത്തിക്കാന്‍ ഇടത്പക്ഷത്തിന് സാധിച്ചില്ലെന്നത് വസ്തുതയാണ്. തന്റെ പരാമര്‍ശം രമ്യാ ഹരിദാസിന്റെ വിജയത്തെ സ്വാധീനിച്ചിട്ടില്ലെന്നും വിജയരാഘവന്‍ ആവര്‍ത്തിച്ചു.

Latest