Connect with us

National

മോദിയെ പുകഴ്ത്തി രജനീകാന്ത്;ഇന്ദിരക്കും രാജീവിനും ശേഷം വ്യക്തിപ്രഭാവമുള്ള നേതാവെന്ന്‌

Published

|

Last Updated

ചെന്നൈ: രജനീകാന്ത് ബിജെപിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സിനിമാ താരം രജനീകാന്ത്. ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും ശേഷം ഇത്രയേറെ വ്യക്തിപ്രഭാവമുള്ള നേതാവിനെ കണ്ടത് മോദിയിലാണെന്ന് രജനീകാന്ത് പറഞ്ഞു.

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് രജനീകാന്ത് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് മോദിയെ പുകഴ്ത്തിക്കൊണ്ട് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. മെയ് 30 വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.