Connect with us

Kerala

നിയമസഭയില്‍ മസാല ബോണ്ട് ചര്‍ച്ച തുടങ്ങി; സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് ശബരീനാഥന്‍

Published

|

Last Updated

തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന മസാല ബോണ്ടു സംബന്ധിച്ച് നിയമസഭയില്‍ പ്രത്യേക ചര്‍ച്ച തുടങ്ങി. മസാല ബോണ്ടിന് വേണ്ടി മുഖ്യമന്ത്രി ലണ്ടനില്‍ അടിച്ച മണി ഇന്ത്യയിലെ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ മരണ മണിയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കെഎസ് ശബരീനാഥന്‍ ആരോപിച്ചു.
ഊഹാപോഹം റേറ്റിങ്ങായ ബിബി റേറ്റിങ്ങാണ് മസാല ബോണ്ടിനുള്ളത്. മസാല ബോണ്ട് ഉയര്‍ന്ന് പലിശക്ക് വില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് സാമ്പത്തിക ബാധ്യതയുണ്ടാകും. കിഫ്ബി വെബ് സൈറ്റില്‍ മസാല ബോണ്ടിന്റെ വിവരമില്ല. മാത്രമല്ല സര്‍ക്കാറിന്റെ ഒരു സൈറ്റിലും ഇത് സംബന്ധിച്ച വിവരങ്ങളില്ലെന്ന് കെഎസ് ശബരീനാഥന്‍ വിശദീകരിച്ചു.

എന്നാല്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വെബ് സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. രണ്ടു വര്‍ഷത്തിനിടയില്‍ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ഞ്ചേഞ്ചില്‍ 49 മസാല ബോണ്ട് പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടിയ നിരക്ക് കിഫ് ബി ബോണ്ടിനാണെന്നും ശബരീനാഥന്‍ പറഞ്ഞു. പ്രതിവര്‍ഷം 210 കോടി തിരിച്ചടയ്ക്കണം. അഞ്ചു വര്‍ഷം കഴിഞ്ഞ് 3195 കോടി തിരിച്ചടയ്ക്കണമെന്നും ശബരി നാഥന്‍ എംഎല്‍എ വിശദീകരിച്ചു. അതേസമയം കിഫ്ബിയില്‍ പ്രതിപക്ഷം അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എഎന്‍ ഷംസീര്‍ ആരോപിച്ചു. നാട്ടില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. വികസനത്തിനാണ് ഇടത് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു. മസാല ബോണ്ടിലെ വ്യവസ്ഥകള്‍ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടത്. കെഎസ് ശബരീനാഥന്‍ എംഎല്‍എ നല്‍കിയ നോട്ടീസനുസരിച്ച് സഭയില്‍ പ്രത്യേക ചര്‍ച്ച ആകാമെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു. നിയമസഭയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Latest