Connect with us

Eranakulam

മിൽമ ഇനി ഓൺലൈൻ വഴിയും

Published

|

Last Updated

കൊച്ചി: മിൽമയുടെ പാൽ, ഐസ്‌ക്രീം ഉൾപ്പെടെയുള്ള എല്ലാ ഉത്പന്നങ്ങളും ഇനി ഓൺലൈൻ വഴി ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഇടങ്ങളിലെത്തിക്കാൻ സംവിധാനം വരുന്നു. എ എം നീഡ്‌സ് എന്ന പേരിലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയായാണ് പാലും പാൽ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുക. പരീക്ഷണാർഥം അടുത്ത മാസം ഒന്ന് മുതൽ തിരുവനന്തപുരത്ത് പദ്ധതി ആദ്യം നടപ്പാക്കും.

നിലവിൽ ഓൺലൈൻ ആപ്പുകൾ വഴി ഭക്ഷണ വിതരണം നടത്തുന്നവരെയാണ് ഹോം ഡെലിവറിക്കായി ഉപയോഗിക്കുകയെന്ന് മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ അറിയിച്ചു. ചെറിയ ഫീസ് മാത്രമേ ഡെലിവറി ചാർജായി ഈടാക്കുകയുള്ളൂ. പരീക്ഷണ പദ്ധതി വിജയിച്ചാൽ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. നഗരവാസികൾക്ക് പുറമെ ഗ്രാമ പ്രദേശങ്ങളിലെ ഉപഭോക്താക്കളെ കൂടി ലക്ഷ്യമിട്ടാണ് മിൽമയുടെ ഓൺലൈൻ വിപണനം. ഗുണമേന്മയുള്ളതും യഥാർഥവുമായ ഉത്പന്നങ്ങൾ തന്നെയാണ് ഉപഭോക്താക്കളിലേക്കെത്തുന്നതെന്ന് ഉറപ്പ് വരുത്താനും സംവിധാനമുണ്ടാകും.

അതേസമയം, മിൽമ പാൽ വൈറ്റമിൻ എ, വൈറ്റമിൻ ഡി ചേർത്ത് കൂടുതൽ മേന്മയോടെ ഉപഭോക്താക്കളിലേക്കെത്തുന്നു. പുതിയ ഡിസൈനോടു കൂടിയ പാക്കറ്റിലുള്ള പാൽ എറണാകുളം മേഖലാപരിധിയിൽ ഈ മാസം 30 മുതൽ വിപണിയിലെത്തുമെന്ന് മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടക്കത്തിൽ ഓറഞ്ച് നിറത്തിലുള്ള പ്രൈഡ് പാലിലാണ് വിറ്റമിൻ ചേർക്കുക. ശേഷം നീല നിറത്തിലുള്ള ടോൺഡ്, മഞ്ഞ നിറത്തിലുള്ള സ്മാർട്ട്, പച്ച നിറത്തിലുള്ള റിച്ച് പാൽ എന്നിവയും വിറ്റമിൻ ചേർത്ത് നവീകരിച്ച് വിപണിയിലെത്തിക്കും.

---- facebook comment plugin here -----

Latest