Connect with us

National

മദ്യപിച്ച് അവശയായി ആശുപത്രിയിലായ മാതാവിന് ഭക്ഷണത്തിനായി തെരുവില്‍ ഭിക്ഷയെടുത്ത് ആറ് വയസുകാരി

Published

|

Last Updated

ബെംഗളുരു: മദ്യപിച്ച് അവശയായി ആശുപത്രിയിലായ മാതാവിന് ഭക്ഷണത്തിനായി തെരുവില്‍ ഭിക്ഷ യാചിച്ച് ആറുവയസുകാരി മകള്‍. കര്‍ണാടകയിലെ കൊപ്പലിലാണ് സംഭവം.

മദ്യത്തിന് അടിമയായി അവശയായ മാതാവ് ആശുപത്രിയില്‍ അഡ്മിറ്റ് ആയതോടെയാണ് ആറുവയസുകാരിക്ക് ഭക്ഷണത്തിന് വേണ്ടി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ടി വന്നത്. ഇതിന്റെ
ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ക്കൂടി വ്യാപകമായി പ്രചരിച്ചതോടെ സംഭവം സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുകയും കുട്ടിയെ സംസ്ഥാന ശിശു സംരക്ഷണ സമിതി ഏറ്റെടുക്കുകയുമുണ്ടായി. കുട്ടിയുടെ മാതാവിന്റെ ചികിത്സയും ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു.

മദ്യനിരോധനം ആവശ്യപ്പെട്ട് ജനുവരിയില്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ സ്ത്രീകള്‍ പ്രകടനം നടത്തിയിരുന്നു. മദ്യത്തിന്റെ അമിത ഉപയോഗം കുടുംബങ്ങളെ ശിഥിലമാക്കുന്ന കാഴ്ചകളിലേക്കാണ് ആറുവയസുകാരിയുടെ അനുഭവം വിരല്‍ചൂണ്ടുന്നത്.