Connect with us

Kerala

കിഫ്ബി മസാല ബോണ്ടില്‍ പ്രത്യേക നിയമസഭാ ചര്‍ച്ച

Published

|

Last Updated

തിരുവനന്തപുരം: കിഫ്ബി മസാലണബോണ്ട് പ്രത്യേക ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍. നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസകാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ നിയമസഭാ സമ്മേളനം ചേര്‍ന്നയുടന്‍ കിഫ്ബി മസാല ബോണ്ട് പ്രത്യേകം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. വളരെ വലിയ പലിശ നിരക്ക് അടക്കമുള്ള കുറേ വിഷയങ്ങള്‍ ഇതിലുണ്ടെന്നും ഇതിനാല്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗായ ശബരീനാഥ് എം എല്‍ എ നോട്ടീസ് നല്‍കുകയായിരുന്നു.

ഏറെ ദുരൂഹത നിറഞ്ഞതാണ് ബോണ്ടിലെ വ്യവസ്ഥകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് സ്പീക്കര്‍ ആരാഞ്ഞപ്പോള്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ ഒരുക്കമാണെന്ന് ധനമന്ത്രി അറിയിക്കുകയായിരുന്നു.
ശ്രദ്ധക്ഷണിക്കലും സ്ബ്മിഷനും പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് തന്നെ ചര്‍ച്ച നടക്കും.