Connect with us

Kerala

ജനറല്‍ മാനേജര്‍ നിയമനത്തിന് ഇനി വിദഗ്ദ സമിതി മേല്‍നോട്ടം ആവശ്യമില്ല

Published

|

Last Updated

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനം വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന നിബന്ധന സര്‍ക്കാര്‍ എടുത്തുകളഞ്ഞു.

കഴിഞ്ഞ 30ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണിത്. എന്നാല്‍ മറ്റ് തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ തല്‍സ്ഥിതി തുടരുമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
മന്ത്രി ഇ പി ജയരാജന്റെ ബന്ധു നിയമനം വിവാദമായ പശ്ചാത്തലത്തിലായിരുന്നു പൊതു മേഖലസ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങള്‍ക്ക് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരമുള്ള വിദഗ്ധര്‍ ഉള്‍പ്ടുന്ന അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചത്. ഇവരുടെ കൂടി ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനങ്ങള്‍. ഇ പി ജയരാജന്റെ ബന്ധുനിയമനത്തിന് പിന്നാലെ മന്ത്രി കെ ടി ജലീലുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദവും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സാഹചര്യത്തില്‍ മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനത്തോടെ വിവാദമായ ന്യൂനപക്ഷ ധനകാര്യ കോര്‍പറഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് വ്യാഴാഴ്ച അഭിമുഖം നടക്കും.

Latest