Connect with us

Education

കെ-ടെറ്റ്: ജൂണ്‍ ആറു വരെ അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം: ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്പെഷ്യല്‍ വിഭാഗം (ഭാഷാ – യു പി തലം വരെ/ സ്പെഷ്യല്‍ വിഷയങ്ങള്‍ – ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകള്‍ ജൂണ്‍ 22 നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകള്‍ ജൂണ്‍ 29നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. കെ-ടെറ്റ് ജൂണ്‍ 2019ന് അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയും ഫീസും https://ktet.kerala.gov.in വഴി ജൂണ്‍ ആറു വരെ സമര്‍പ്പിക്കാം.

ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/ എസ്.ടി/പി.എച്ച്/ബ്ലൈന്റ് വിഭാഗത്തിലുള്ളവര്‍ 250 രൂപാ വീതവും അടയ്ക്കണം. ഓണ്‍ലൈന്‍ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാഫീസടയ്ക്കാം. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ്, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ https://ktet.kerala.gov.in, www.keralapareekshabhavan.in ല്‍ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരുതവണ മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. അപേക്ഷ സമര്‍പ്പിച്ച് ഫീസടച്ച് കഴിഞ്ഞാല്‍ തിരുത്തലുകള്‍ അനുവദിക്കില്ല. അതുകൊണ്ട് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാസമര്‍പ്പണ രീതി വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷ നല്‍കണം. കൂടാതെ നോട്ടിഫിക്കേഷനിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അപേക്ഷിക്കുന്നതിനുമുമ്പ് ഡൗണ്‍ലോഡ് ചെയ്ത് വായിച്ചിരിക്കണം.

പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കണം. നോട്ടിഫിക്കേഷനില്‍ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ തന്നെ അപ്ലോഡ് ചെയ്യണം. അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 15 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.

Latest