Connect with us

Ongoing News

സഊദിയില്‍ വാഹനാപകടം: ഇന്ത്യന്‍ ഡോക്ടറും ഭര്‍ത്താവും മരിച്ചു

Published

|

Last Updated

ദമാം: സഊദിയിലെ സുല്‍ഫയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ഡോക്ടറും ഭര്‍ത്താവും മരിച്ചു. ഹഫറല്‍ ബാത്വിന്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ അനസ്‌ത്യേഷ്യാ വിഭാഗത്തിലെ ഡോക്ടറായ ആന്ധ്ര സ്വദേശിനി സ്വപ്ന ലത എന്ന ആയിഷയും ഭര്‍ത്താവ് തെലുങ്കാന സ്വദേശി ഫിറോസ് അഹമ്മദും ആണ് മരിച്ചത്. ഏക മകന്‍ അബ്ദുള്‍ റഹിം (നാല് വയസ്) പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ഉംറ കഴിഞ്ഞുള്ള മടക്ക യാത്രക്കിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു . ഇടിയുടെ ആഘാതത്തില്‍ അകലേക്ക് തെറിച്ചു വീണ കുട്ടി പരിക്കുകള്‍ കൂടാതെ രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ സുല്‍ഫി ആശുപത്രിയിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest