Connect with us

Kerala

തന്നെ ആക്രമിച്ചതില്‍ പി ജയരാജന് പങ്കില്ലെന്ന് സിഒടി നസീര്‍

Published

|

Last Updated

കോഴിക്കോട്: തന്നെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം നേതാവ് പി ജയരാജന് പങ്കില്ലെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സിഒടി നസീര്‍. തന്നെ ആക്രമിക്കാന്‍ തലശേരിയിലെ ജനപ്രതിനിധിയും രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമാണ് ഗൂഢാലോചന നടത്തിയത്. ഈ ജനപ്രതിനിധി തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഒരു സ്വകാര്യ ചാനലിനോട് നസീര്‍ പറഞ്ഞു.

സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ആക്രമണത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും വ്യ്കതമാക്കിയിരുന്നു.മുന്‍ സിപിഎം പ്രാദേശിക നേതാവ് കൂടിയായ നസീറിനെ ഈ മാസം പതിനെട്ടിന് രാത്രിയിലാണ് മൂന്നംഗ സംഘം തലശേരിയില്‍ വെച്ച് വെട്ടി വീഴ്ത്തിയത്.

Latest