Connect with us

Kerala

ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ജൂണ്‍ മുതല്‍ ഒരു ശതമാനം പ്രളയ സെസ്

Published

|

Last Updated

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പെടുത്തിയ പ്രളയ സെസ് ജൂണ്‍ ഒന്നിന് നിലവില്‍ വരും. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങി. രണ്ടു വര്‍ഷത്തേയ്ക്ക് അടിസ്ഥാന വിലയുടെ ഒരു ശതമാനമാണ് സെസ് പിരിക്കുക. പ്രളയ സെസുമായി ബന്ധപ്പെട്ട ഫയലില്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഒപ്പുവെച്ചിരുന്നു.

ജിഎസ്ടി നികുതി സ്‌ളാബില്‍ അഞ്ച് ശതമാനത്തിനു മുകളിലേയ്ക്കുള്ളവയിലാണ് സെസ് ഏര്‍പ്പെടുത്തിയത്. സിനിമാ ടിക്കറ്റ്, റെയില്‍വേ അടക്കം ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സെസ് ബാധകമായിരിക്കും. ചെറുകിടവ്യാപാരികളെ സെസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടിവരെ ഉള്ളവര്‍ക്കാണ് സെസ് ഒഴിവാക്കിയിട്ടുള്ളത്.

കഴിഞ്ഞ ബജറ്റിലാണ് പ്രളയ സെസ് ഏര്‍പെടുത്താന്‍ തീരുമാനിച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇത് മാറ്റുകയായിരുന്നു.

Latest