Connect with us

National

വന്‍തോതില്‍ വോട്ടു ചോര്‍ച്ചയുണ്ടായി; പാഠങ്ങള്‍ ഉള്‍ക്കൊള്ളും, തിരുത്തും: സി പി എം പി ബി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് വന്‍തോതില്‍ വോട്ടു ചോര്‍ച്ചയുണ്ടായതായി സി പി എം പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. ഇതു സംബന്ധിച്ച് വിശദമായി പരിശോധിച്ച് പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാന കമ്മിറ്റികള്‍ക്ക് പി ബി നിര്‍ദേശം നല്‍കി.

തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് പാര്‍ട്ടി പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും ആത്മപരിശോധനയിലൂടെ തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

കേരളത്തില്‍ ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് എതിരായി മാറിയോ എന്നത് പരിശോധിക്കും. വോട്ട് ചോര്‍ച്ചയുണ്ടാകുമെന്ന് മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതേസമയം, ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോട് സ്വീകരിച്ച മൃദു സമീപനമാണ് കേരളത്തിലും തിരിച്ചടിയായതെന്ന വാദം കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഉയര്‍ത്തി. ഇതു രണ്ടും സംസ്ഥാന സമിതികള്‍ ഉള്‍പ്പടെ ചേര്‍ന്ന് വിലയിരുത്തലിനു വിധേയമാക്കും.

ജനറല്‍ സെക്രട്ടറിയടക്കമുള്ള പി ബി അംഗങ്ങള്‍ പങ്കെടുത്തു കൊണ്ടുള്ള സംസ്ഥാന സമിതി യോഗങ്ങള്‍ ഉടന്‍ വിളിച്ചുചേര്‍ക്കാനും പോളിറ്റ്ബ്യൂറോ യോഗം തീരുമാനിച്ചു.

Latest