Connect with us

National

പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറിനെന്ന് സൂചന

Published

|

Last Updated

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറിനു ചേര്‍ന്നേക്കും. സ്പീക്കറെ തിരഞ്ഞെടുക്കുക ജൂണ്‍ 10ന് ആയിരിക്കും. ഈമാസം 30ന് രാത്രി ഏഴിനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ ഡി എ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.

31ന് ആദ്യ മന്ത്രിസഭാ യോഗം ചേരും. പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം സംബന്ധിച്ച് ഈ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ബജറ്റ് സമ്മേളനം ജൂലൈ പത്തിനു നടക്കുമെന്നാണ് നിലവിലുളള സൂചനകള്‍.

---- facebook comment plugin here -----

Latest