Connect with us

Ramzan

സല്‍മാന്‍ രാജാവ് മക്കയില്‍; റമസാന്‍ അവസാന നാളുകള്‍ ഇനി വിശുദ്ധ ഹറമില്‍

Published

|

Last Updated

മക്ക: സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് വിശുദ്ധ ഹറമിലെത്തി. ഹറമിലെ അല്‍സഫാ കൊട്ടാരത്തിലാണ് ഇനി ചെറിയ പെരുന്നാള്‍ ദിനം വരെ സല്‍മാന്‍ രാജാവ് ഉണ്ടാകുക. പതിവു പോലെ ഈ വര്‍ഷവും വിശുദ്ധ റമസാനിലെ അവസാന നാളുകള്‍ ഹറമില്‍ ചിലവഴിക്കാനാണ് രാജാവ് പുണ്യനഗരിയിലത്തെിയത്.

മെയ് അവസാനത്തില്‍ മക്കയില്‍ നടക്കുന്ന അടിയന്തര ജിസിസി ഉച്ചകോടിയിലും സല്‍മാന്‍ രാജാവ് സംബന്ധിക്കും. മക്കയിലെത്തിയ രാജാവിനെ മക്ക ഗവര്‍ണര്‍ ഫൈസല്‍ രാജകുമാരനും ഇരു ഹറം കാര്യ മേധാവി ശൈഖ് അബ്ദുറഹ്മാന്‍ സുദൈസും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചുു.

---- facebook comment plugin here -----

Latest