Connect with us

Kerala

ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികളില്‍ കുറവുണ്ടെന്ന പരാതി; പരിശോധന പൂര്‍ത്തിയായി

Published

|

Last Updated

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികളില്‍ ക്രമക്കേടുണ്ടോ എന്നറിയാന്‍ ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘത്തിന്റെ പരിശോധന പൂര്‍ത്തിയായി. പത്തനംതിട്ട ദേവസ്വം ഓഫീസിലാണ് പരിശോധന നടത്തിയത്. 2017 മുതലുള്ള മൂന്നു വര്‍ഷത്തെ വഴിപാട് സ്വത്തു വിവരങ്ങളാണ് ഓഡിറ്റിംഗ് വിഭാഗം പരിശോധിച്ചത്. വഴിപാടായി കിട്ടിയ സ്വര്‍ണത്തില്‍ 40 കിലോയുടെയും വെള്ളിയില്‍ 100 കിലോയുടെയും കുറവുണ്ടെന്ന് പ്രാഥമിക ഓഡിറ്റിംഗില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍, സ്വര്‍ണത്തിലോ വെള്ളിയിലോ കുറവില്ലെന്നും വിവരങ്ങളെല്ലാം സ്‌ട്രോംഗ് റൂം മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആരോപണങ്ങള്‍ ശബരിമലയെ തകര്‍ക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്നും ഓഫീസര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest