Connect with us

Kozhikode

കാന്തപുരത്തിന്റെ റമസാൻ പ്രഭാഷണം ബുധാനാഴ്ച മർകസിൽ

Published

|

Last Updated

കോഴിക്കോട്: ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ റമസാൻ വാർഷിക പ്രഭാഷണവും ആത്മീയ സമ്മേളനവും റമസാൻ 25-ാം രാവിന് ബുധനാഴ്ച ഉച്ചക്ക് ഒന്ന് മുതൽ പുലർച്ചെ ഒന്ന് വരെ മർകസിൽ നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് വിശ്വാസികൾ സമ്മേളനത്തിൽ പങ്കെടുക്കും.

ഖുർആൻ പ്രഭാഷണം, മൗലിദ് പാരായണം, ഖസീദതുൽ വിത്‌രിയ്യ, ഖത്മുൽ ഖുർആൻ, ഹദ്ദാദ്, തൗബ, തഹ്‌ലീൽ, ഇസ്തിഗ്ഫാർ, സ്വലാത്ത്, പ്രാർഥന തുടങ്ങി വിവിധ ആത്മീയ ചടങ്ങുകൾക്ക് പ്രമുഖ സാദാത്തീങ്ങളും പണ്ഡിതരും നേതൃത്വം നൽകും. ളുഹ്‌റ് നിസ്‌കാരത്തോടെ ചടങ്ങുകൾ ആരംഭിക്കും. വിശ്വാസികൾക്ക് വിപുലമായ ഇഫ്ത്താറും നഗരിയിൽ ഒരുക്കുന്നുണ്ട്.

തറാവീഹ് നിസ്‌കാരാനന്തരം പ്രധാന സമ്മേളനം നടക്കും. മർകസ് കൺവെൻഷൻ സെന്ററിൽ വിപുലമായ സൗകര്യങ്ങളാണ് ഇതിനായി ഒരുക്കുന്നത്. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിക്കും. ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നിർവഹിക്കും. സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി പാപമോചന പ്രാർഥനക്ക് നേതൃത്വം നൽകും.

പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കാന്തപുരം എ പി മുഹമ്മദ് മുസ്്‌ലിയാർ, സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, പി കെ എസ് തങ്ങൾ തലപ്പാറ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, കെ കെ അഹ്‍മദ് കുട്ടി മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, പേരോട് അബ്ദുർറഹ്്മാൻ സഖാഫി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ജലാലുദ്ദീൻ വൈലത്തൂർ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, സയ്യിദ് സ്വാലിഹ് തുറാബ്, സയ്യിദ് സ്വബൂർ ബാഹസൻ അവേലം, സയ്യിദ് സ്വാലിഹ് ജിഫ്രി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, ഡോ. അബ്ദുസ്സലാം മുഹമ്മദ്, മജീദ് കക്കാട്, റഹ്‍മതുല്ല സഖാഫി എളമരം, അബൂബക്കർ സഖാഫി വെണ്ണക്കോട്, ശാഫി സഖാഫി മുണ്ടമ്പ്ര, സി കെ റാശിദ് ബുഖാരി തുടങ്ങിയവർ വിവിധ സംബന്ധിക്കും.
പ്രവാസികൾക്കും മർകസിന്റെ സഹായികൾക്കും അഭ്യുദയ കാംക്ഷികൾക്കും മരണപ്പെട്ടവവർക്കും വേണ്ടിയുള്ള ഖുർആൻ പാരായണം ചെയ്തുള്ള പ്രത്യേക പ്രാർത്ഥനയും സമ്മേളനത്തിൽ നടക്കുമെന്ന് മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അറിയിച്ചു.

Latest