Connect with us

Kerala

സംസ്ഥാന നിയമസഭ ബജറ്റ് സമ്മേളനത്തിന് തുടക്കം; മാണിയെ അനുസ്മരിച്ച് ആദ്യ ദിനം പിരിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ ഡി എഫിന്റെ കനത്ത തോല്‍വിക്ക് ശേഷം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ആദ്യ ദിനമായ ഇന്ന് അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാനും പതിറ്റാണ്ടുകള്‍ നിയമസഭാ അംഗവുമായിരുന്ന കെ എം മാണിക്ക് അനുശോചനമറിയിച്ച് സഭ പിരിഞ്ഞു.

കെ എം മാണിയുടെ മരണത്തിലൂടെ പകരം വക്കാനില്ലാത്ത സാമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. തിരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോര്‍ഡുകള്‍ ഇനി തകര്‍ക്കാനാന്‍ കഴിയുമോ എന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.

സമാനതകളില്ലാത്ത നേതാവായിരുന്നു കെ എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. സഭയിലെ ഓരോ നിമിഷത്തിലും തനിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് വിശ്വസിച്ചിരുന്ന മാണി സഭയില്‍ ഹാജരാകുന്ന കാര്യത്തില്‍ കാണിച്ച കൃത്യത എല്ലാ സാമാജികരും മാതൃകയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇങ്ങനെയൊരു നേതാവ് ഇനി ഉണ്ടാകുമോ എന്നറിയില്ലെന്ന് അഭിപ്രായപ്പെട്ടു.

ദേശീയ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു മാണിയെന്ന് പറഞ്ഞ പി ജെ ജോസഫ് താനും മാണിയും തമ്മില്‍ മികച്ച ബന്ധമാണ് ഉണ്ടായിരുന്നതെന്നും വ്യക്തമാക്കി.

 

Latest