കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ ഉദ്യോഗസ്ഥന്‍ പിടിയില്‍

Posted on: May 25, 2019 4:46 pm | Last updated: May 25, 2019 at 4:46 pm

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായി.
കോട്ടയം നഗരസഭയുടെ നാട്ടകം മേഖലാ കാര്യാലയത്തിലെ സീനിയര്‍ ക്ലര്‍ക്കായ എംടി പമോദിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.

12,000 രൂപയാണു കൈക്കൂലിയായി വാങ്ങിയത്. റവന്യൂ ഇന്‍സ്‌പെക്ടറുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന പ്രമോദ്, ഉടമസ്ഥാവകാശ രേഖകള്‍ പാസാക്കുന്നതിനു കൈക്കൂലി ആവശ്യപ്പെടുന്നതായി വിജിലന്‍സിനു നേരത്തെ പരാതി ലഭിച്ചിരുന്നു.