Connect with us

Kerala

രാഹുലിന്റെ സ്ഥാാര്‍ഥിത്വവും കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കണമെന്ന ചിന്തയും സ്വാധീനിച്ചു- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായിട്ടില്ല. ശബരിമല ബാധിച്ചിരുന്നെങ്കില്‍ ഗുണം കിട്ടേണ്ടത് ബി ജെ പിക്കാണ്. പത്തനംതിട്ടയില്‍ അടക്കം ഇത് പ്രകടമാകേണ്ടിയിരുന്നു. വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരന്നു മുഖ്യമന്ത്രി.

തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തല്‍ തന്റെ ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുവരെ എത്തിയത് തന്റെ ഈ ശൈലികൊണ്ടാണ്. എന്റെ ശൈലി ജനങ്ങള്‍ക്ക് നന്നായി അറിയാം. തിഞ്ഞടുപ്പ് തോല്‍വിയെ തുടര്‍ന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത് അനുസരിച്ച് രാജിവെക്കാനും ഉദ്ദേശിക്കുന്നില്ല. സര്‍ക്കാറിന് ജനങ്ങളുടെ പിന്തുണയുണ്ട്. സംസ്ഥാന സര്‍ക്കാറിന് എതിരായ ജനിവിധിയല്ല ഉണ്ടായത്.

തിരഞ്ഞെടുപ്പിലുണ്ടായത് താത്കാലിക തിരിച്ചടിയാണ്. ചില കാര്യങ്ങള്‍ പ്രചാരണ സമയത്ത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമമുണ്ടായി. ഇത് ദോഷം ചെയ്‌തോ എന്ന് പരിശോധിക്കും. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കാരണം ഇടത് വോട്ടുകള്‍ കോണ്‍ഗ്രസിന് പോയി. ലോക്‌സഭയിലേക്ക് എങ്കില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യട്ടെ എന്ന ചിന്തയുണ്ടായി. ജനങ്ങള്‍ മോദി ഭരണം വരരുതെന്ന് ആഗ്രഹിക്കുന്നവരായിരുന്നു.

അമേഠിയിലെ തോല്‍വി ഭയന്നാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം തിരിച്ചടിയുണ്ടായി. എന്‍ എസ് എസ് തിരഞ്ഞെടുപ്പില്‍ സമദൂരം പാലിച്ചെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരാജയത്തിന്റെ എല്ലാ കാരണങ്ങളും പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.