Connect with us

Kerala

ശബരിമലയില്‍ സര്‍ക്കാറിന് തെറ്റ്പറ്റിയിട്ടില്ല- വിശ്വാസികളില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടു- കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയിലെ സര്‍ക്കാര്‍ നിലപാടില്‍ തെറ്റ്പറ്റിയിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ വിശ്വാസികളില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടു. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പില്‍ പരമ്പരാഗതമായി ലഭിച്ചിരുന്ന ചില വോട്ടുകള്‍ നഷ്ടമായി. വോട്ട് കണക്കാക്കിയതില്‍ വീഴ്ച വന്നു. ഇത് പരിശോധിക്കും. എന്നാല്‍ ഏതെങ്കിലും ഒരു വിഭാഗം എതിരായതുകൊണ്ടല്ല തോല്‍വി നേരിട്ടത്. ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ടുകളും എല്‍ ഡി എഫിന് ലഭിച്ചിട്ടുണ്ട്. എതിരാളികളുടെ പ്രാചരണങ്ങളില്‍ വീണവരെ ക്ഷമാപൂര്‍വ്വം തിരിച്ച്‌കൊണ്ടുവരും. തിരിച്ചടിയുടെ ഗൗരവം മനസ്സിലാക്കി തിരുത്തല്‍ വരുത്തും. ദേശീയതലത്തിലെ ജനവധി മനതനിരപേക്ഷ കക്ഷികള്‍ക്ക് പാഠമാണ്. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ സ്വീകരിച്ച സങ്കുചിത നിലപാടാണ് അവര്‍ക്ക് വിനയായതെന്നും കോടിയേരി പറഞ്ഞു.

 

Latest