Connect with us

Kerala

ആലുവ സ്വര്‍ണക്കവര്‍ച്ച: മുഴുവന്‍ പ്രതികളും പിടിയില്‍

Published

|

Last Updated

തൊടുപുഴ: ആലുവ ഇടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ മുഴുവന്‍ പ്രതികളേയും പോലീസ് പിടികൂടി. കാട്ടില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു പ്രതികളെ ഏറ്റമുട്ടലിനിടെയാണ് പോലീസ് പിടികൂടിയത്. സ്വര്‍ണ ശുദ്ധീകരണ കമ്പനിയിലെ ജീവനക്കാരനായ സതീഷ്, കൂട്ടുപ്രതികളായ സനീഷ്, നസീബ്, രാജേഷ് എന്നിവരെ കഴിഞ്ഞ ദിവസം രാത്രി പോലീസ് വനത്തില്‍വെച്ച് ഏറ്റുമുട്ടലിനിടെ പിടികൂടിയത്. മൂന്നാറിലെ വനത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍.

എയര്‍ഗണ്‍ അടക്കമുള്ള ആയുധങ്ങളുമായാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഏറ്റുമുട്ടലില്‍ രണ്ട് പ്രതികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ സതീഷിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ആകെ അഞ്ച് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സതീഷ് കൊലപതാക കേസില്‍ അടക്കം പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

സ്വര്‍ണ ശുദ്ധീകരണശാലയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സതീഷാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കവര്‍ച്ചയിലൂടെ കിട്ടിയ സ്വര്‍ണം ഭദ്രമായി ഒളിപ്പിച്ച ശേഷമാണ് മൂവരും ഒളിവില്‍ പോയത്. ആറ് കോടി രൂപ മൂല്യം വര്‍ധിക്കുന്ന ഈ സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

മെയ് പത്തിന് പുലര്‍ച്ചെയാണ് ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന 21 കിലോ സ്വര്‍ണം വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്. ഏതാണ്ട് ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്.