Connect with us

Ongoing News

രാജിയിലുറച്ച് രാഹുല്‍ ഗാന്ധി; പാടില്ലെന്ന് പ്രവര്‍ത്തക സമതി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി അവലോകനം ചെയ്യുന്നതിനും പാര്‍ട്ടിയുടെ തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനുമായി ചേര്‍ന്ന
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. സാധാരണ പ്രവര്‍ത്തകനായി തുടരാമെന്ന് രാഹുല്‍  അറിയിച്ചു.
എന്നാല്‍ രാഹുല്‍ മാറിയതുകൊണ്ട് പ്രശ്‌നം തീരില്ലെന്നും സംഘടനപരമായ ഇടപെടാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി നേതൃത്വം രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മന്‍മോഹന്‍ സിംഗും എം കെ ആന്റണിയും സോണിയാ ഗാന്ധിയുമെല്ലാം രാഹുല്‍ രാജിവെക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ അഭിപ്രായപ്പെട്ടത്. രാഹുല്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തക സമിതിയുടെ സമ്മര്‍ദത്തിന്  അദ്ദേഹം കീഴടങ്ങുമോയെന്ന് വ്യക്തമല്ല.

യു പിയില്‍ അടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളിലും പാര്‍ട്ടി തകര്‍ന്നടിഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറായത്. എന്നാല്‍ പവര്‍ത്തക സമിതി യോഗം ഒറ്റക്കെട്ടായി രാഹുലിന്റെ രാജി തീരുമാനം തള്ളുന്ന സാഹചര്യമാണുണ്ടായത്.

എന്നാല്‍ സംഘടനയില്‍ അവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രവര്‍ത്തക സമിതിയ യോഗം രാഹുലിനെ ചുമതലപ്പെടുത്തി.

52 അംഗങ്ങളാണു  പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തത്. രാഹുലിനെക്കൂടാതെ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, സെക്രട്ടറിമാര്‍, യു പി എ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കാണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സമിതിയിലുണ്ട്.

ഉത്തര്‍പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്മാരും കര്‍ണാടകയിലെ പ്രചാരണവിഭാഗം തലവനും ഇതിനകം തോല്‍വിയെ തുടര്‍ന്ന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. “കാവല്‍ക്കാരന്‍ കള്ളനാണ്” എന്ന മോദിക്കെതിരായ പ്രചാരണത്തിന്റെ പരാജയം, അമേഠിയിലെ കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റ് രാഹുലിനു നിലനിര്‍ത്താനാകാതെ പോയത് തുടങ്ങിയ കാര്യങ്ങള്‍ സമിതി വിലയിരുത്തി.

തനിക്കാണു തോല്‍വിയുടെ നൂറുശതമാനം ഉത്തരവാദിത്വമെന്നായിരുന്നു ഫലപ്രഖ്യാപനം വന്നതിനുശേഷം രാഹുല്‍ പറഞ്ഞത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും സോണിയക്കും രാഹുല്‍ രാജിവെക്കുന്നതിനോടു യോജിപ്പില്ല.

.

 

Latest