Connect with us

Kerala

ശബരിമല: സര്‍ക്കാറിനെതിരെ എല്‍ ഡി എഫ് നേതാവ് ബാലകൃഷ്ണപിള്ള

Published

|

Last Updated

തിരുവനന്തപുരം: ശബരിമല വിഷയം സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എല്‍ ഡി എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരിമല പ്രശ്‌നം പരിഹരിക്കാനാകില്ല. എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാന്‍ കഴിയില്ല. ശബരിമല പ്രശ്‌നം കൈകാര്യം ചെയ്തതിലെ വീഴ്ച ഇതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് തിരിച്ചടിയായെന്നും ബാലകൃഷ്ണപിള്ളി പറഞ്ഞു.

വിശ്വാസസംരക്ഷണ നിലപാടായിരുന്നു എന്‍ എസ് എസിന്റേത്. അതായിരുന്നു ശരിയായ നിലപാട്. ്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാറില്‍ വിശ്വാസം നഷ്ടപ്പെട്ടു. ഇതര മതരസ്ഥരേയും ശബരിമല ബാധിച്ചുവെന്നും ബാലകൃഷ്ണപിള്ള നിരീക്ഷിച്ചു.

ശബരിമല പ്രശ്‌നത്തിനിടയെയാണ് കേരള കോണ്‍ഗ്രസ് (ബി) എല്‍ ഡി എഫിലെത്തുന്നത്. ശബരിമലയില്‍ യുവതിപ്രവേശനത്തിനെതിരായ നിലപാടായിരുന്നു നേരത്തേയും ബാലകൃഷ്ണപിള്ള സ്വീകരിച്ചിരുന്നത്.

 

Latest